കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പത്തു മുതൽ 15 വരെ നടക്കും. പത്തിന് രാത്രി 12നാണ് ആരംഭിക്കുന്ന വില്പന 15ന് രാത്രി 11.59ന് അവസാനിക്കും. സ്മാർട്ട്ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവ മേളയിൽ ആകർഷകമായ വിലക്കുറവിൽ ലഭ്യമാകും.