കോട്ടയം: കേരള അഡ്വർട്ടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി വളപ്പില കമ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ജയിംസ് വളപ്പിലയെ തെരഞ്ഞെടുത്തു. കുമരകത്ത് സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. ഇപ്പോഴത്തെ പ്രസിഡന്റ് പി. സുന്ദർകുമാർ അവധിക്കായി സ്ഥാനമൊഴിഞ്ഞപ്പോഴാണിത്.