സാൻഫ്രാൻസിസ്കോ: മാർക്ക് സുക്കർബർഗുമായി ഒത്തുപോകാൻ പറ്റില്ല. അതുകൊണ്ട് ഇൻസ്റ്റാഗ്രാമിന്റെ സ്ഥാപകർ ഫേസ്ബുക്ക് വിടുന്നു.കെവിൻ സിസ്ട്രോമും മൈക്ക് ക്രീഗറും ഫേസ്ബുക്കിൽനിന്നു പോകുന്നതു ന്യൂയോർക്ക് ടൈംസ് ആണ് പുറത്തുവിട്ടത്. 2012-ൽ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമിനെ വാങ്ങിയതു മുതൽ ഇവർ ഫേസ്ബുക്കിൽ പ്രവർത്തിക്കുകയായിരുന്നു.
ഫോട്ടോ പങ്കുവയ്ക്കുന്ന ആപ് ആയ ഇൻസ്റ്റാഗ്രാമിനെ 100 കോടി ഡോളറി(7200 കോടി രൂപ)നാണു ഫേസ്ബുക്ക് വാങ്ങിയത്. ഇപ്പോൾ നൂറു കോടിയിലേറെ ഉപയോക്താക്കളുണ്ട് ഇൻസ്റ്റാഗ്രാമിന്. ഫേസ്ബുക്കിന്റെ ഏറ്റവും ആദായകരവും വളർച്ചയുള്ളതുമായ വിഭാഗം ഇൻസ്റ്റാഗ്രാമാണ്. ഫേസ്ബുക്കിന്റെ മൊത്തം വളർച്ചയിൽ ഗണ്യമായ ഇടിവുമുണ്ട്. ഇതോടെ സുക്കർബർഗ് ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ഇടപെടാൻ തുടങ്ങി. ഇതാണ് ഇരുവരെയും കന്പനിവിടാൻ പ്രേരിപ്പിച്ചത്.