കൊച്ചി: പ്രളയദുരിതബാധിതർക്കുള്ള ദുരിതാശ്വാസ പദ്ധതികളുമായി ഫെഡറൽ ബാങ്ക്. എനിവേർ ബാങ്കിംഗ്, എടിഎം കാർഡ്, ആർടിജിഎസ്, ഡിഡി, ചെക്ക് ബുക്ക്, ഇസിഎസ്, ചെക്ക് റിട്ടേണ്‍ തുടങ്ങിയ എല്ലാ സർവീസുകൾക്കും സർവീസ് ചാർജ് ഈ മാസം 30 വരെ ഒഴിവാക്കി. പ്രളയബാധിതരായ ഉപയോക്താക്കളുടെ സേവിംഗ്സ് അക്കൗണ്ടുകളിലെ കുടിശികയായിരുന്ന എല്ലാ തുകയും എഴുതിത്തള്ളുന്നതിനൊപ്പം പ്രത്യേക വായ്പാ പദ്ധതികളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
ഒരു വർഷമായി ഭവനവായ്പാ തിരിച്ചടവ് നടത്തിവരുന്ന ഉപഭോക്താക്കൾക്ക് പുതിയ വായ്പാ പദ്ധതി പ്രകാരം അപേക്ഷ നൽകാം. 8.50 ശതമാനമാണു പലിശ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുന്നതിനായി ഫെഡറൽ ബാങ്ക് പുറത്തിറക്കിയ ആപ് ഫെഡ് കണക്ട് മുഖേന ഉപയോക്താക്കൾക്ക് തുക കൈമാറാനുള്ള അവസരം ബാങ്ക് ഒരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫെഡറൽ ബാങ്കും ജീവനക്കാരും ചേർന്ന് നാലു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.ആലുവയിൽ ബാങ്കിന്റെ നേതൃത്വത്തിൽ റീ ബിൽഡ് ആലുവ പദ്ധതി നടപ്പാക്കും. പൂർണമായും ബാങ്കിന്റെ ചുമതലയിലായിരിക്കും ഈ പദ്ധതി.
ലിംഗതുല്യതയുടെ പ്രാധാന്യവും അനിവാര്യതയും പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി ഫെഡറൽ ബാങ്കിലെ വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ ബുള്ളറ്റ് പര്യടനം പൂർത്തിയായി. പര്യടനത്തിന് ഉപയോഗിച്ച വാഹനങ്ങൾ ലേലം ചെയ്ത് ഫെഡറൽ ബാങ്ക് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ജോസ് വി. ജോസഫ്, ജോസ് കെ. മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.