കൊച്ചി: കേരളത്തിലെ പ്രളയബാധിതർക്ക് പ്രത്യേക സഹായവുമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് കമ്പനി ലിമിറ്റഡ്. "മുത്തൂറ്റ് ബ്ലൂ സഹായം’ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കാണ് പദ്ധതി സഹായം. 20 വർഷം വരെ പരാമവധി കാലയളവിലേക്ക് ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പ എളുപ്പം ലഭ്യമാക്കും.
ഉപഭോക്താക്കളുടെ ഒപ്പം നിന്ന് അവരുടെ ജീവിതം പുനഃസൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പദ്ധതി എന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും എംഡിയും ആയ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. സഹായം ഡിസംബർ 31 വരെ ലഭ്യമാണ്. വീട് പുനർനിർമിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും 90 ശതമാനം വരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുമെന്നും മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് കമ്പനി ലിമിറ്റഡ് സിഇഒ പവൻ കെ. ഗുപ്ത പറഞ്ഞു.