കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെയും ജപ്പാനിലെ ഹിറ്റാച്ചി കണ്സ്ട്രക്ഷൻ മെഷിനറി കന്പനിയുടെയും സംയുക്ത സംരംഭമായ ടാറ്റാ ഹിറ്റാച്ചിയുടെ പുതിയ ബാക് ഹോ ലോഡർ ടാറ്റാ ഹിറ്റാച്ചി ഷിൻറായ് വിപണിയിലെത്തി.
കുറഞ്ഞ ആർപിഎമ്മിൽ ഉയർന്ന ടോർക് ലഭ്യമാക്കുന്ന എൻജിൻ കരുത്തോടെ എയർകണ്ടീഷൻഡ് കാബിൻ, സന്പൂർണ മെക്കാനിക്കൽ ഡ്രൈവ് ട്രെയിൻ, ഇൻ-ലൈൻ-ഫ്യുവൽ ഇൻജക്ഷൻ പന്പ്, പ്രത്യേക വാറന്റി, സപ്പോർട്ട് പാക്കേജ്, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവയാണ് പ്രത്യേകതകൾ.
ടാറ്റാ ഹിറ്റാച്ചിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് പുതിയ ബാക്ഹോ ലോഡർ ഷിൻറായ് എന്ന് ടാറ്റാ ഹിറ്റാച്ചി മാനേജിംഗ് ഡയറക്ടർ സന്ദീപ് സിംഗ് പറഞ്ഞു. ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ മാത്രമായിരിക്കും വിപണനം. പിന്നീട് മറ്റ് ഭാഗങ്ങളിലേക്കും വിപണനം വ്യാപിപ്പിക്കും. സെയിൽസ്, മാർക്കറ്റിംഗ് സിഎസ്ഡി ഡയറക്ടർ ഷിൻ നകാഷിമയും ചടങ്ങിൽ പങ്കെടുത്തു.