മുംബൈ: കൺസ്യൂമർ ഡ്യൂറബിൾ ബ്രാൻഡ് ആയ ഐസൻ പുതിയ ട്രോളി സ്പീക്കർ വിപണിയിൽ അവതരിപ്പിച്ചു. ഇൻബിൽറ്റ് ബാറ്ററി എന്നതാണ് സ്പീക്കറിന്റെ പ്രധാന പ്രത്യേകത. തുടർച്ചയായി അഞ്ചു മണിക്കൂർ വരെ പ്രവർത്തിക്കാൻ സ്പീക്കറിനെ ഈ ബാറ്ററി സഹായിക്കും. രണ്ടു വലിയ സ്പീക്കറുകളും രണ്ടു വ്യത്യസ്ത ട്യൂട്ടറുകളുമാണ് ഇതിനുള്ളത്. എൽഇഡി ഡിസ്പ്ലേ, പുതുമുയുള്ള ഡിസൈൻ എന്നിവയാണ് മറ്റു പ്രത്യേകതകൾ. 13,499 രൂപയാണ് വില.