കൊച്ചി: മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ്ബ് ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ സ്പോണ്‍സറായി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജിയും ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനിയും സ്പോണ്‍സർഷിപ് സംബന്ധിച്ച ധാരണാപത്രം കൈമാറി. ഒരു വർഷത്തേക്കാണു കരാർ.
കരാർ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിക്ക് പുറമെ സ്റ്റേഡിയത്തിലും മൈജിയുടെ സാന്നിധ്യമുണ്ടാവും. അടുത്ത സീസണിൽ കൂടി ടീമുമായി സഹകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് എ.കെ. ഷാജി പറഞ്ഞു. 13 വർഷം മുന്‍പ് കോഴിക്കോട് പ്രവർത്തനമാരംഭിച്ച മൊബൈൽ ഡിജിറ്റൽ വിതരണ കന്പനിയായ മൈജിക്ക് നിലവിൽ കേരളത്തിലുടനീളം 63 ഷോറൂമുകളാണുള്ളത്. അടുത്തവർഷത്തോടു കൂടി കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറ് ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവുമാണ് കന്പനി ലക്ഷ്യമിടുന്നത്. മൈജി മാർക്കറ്റിംഗ് ജനറൽ മാനേജർ സി.ആർ. അനീഷ്, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.