കൊച്ചി: നിസാൻ ഡിജിറ്റൽ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി സുജ ചാണ്ടിയെ നിയമിച്ചു. ഇന്ത്യയിലെ നിസാന്റെ ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിന്റെ ചുമതല സുജ ചാണ്ടിക്കായിരിക്കും. സർക്കാർ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും മേധാവിയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഉത്പന്ന വികസനം, ഇലക്ട്രിക് വാഹനങ്ങളുടെയും കണക്റ്റഡ് വാഹനങ്ങളുടെയും സുരക്ഷ, കണക്റ്റിവിറ്റി തുടങ്ങിയവ വർധിപ്പിക്കുന്നതിനാവശ്യമായ പുതുതലമുറ ഡിജിറ്റൽശേഷി വികസിപ്പിക്കുന്നതിലാണു ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു നിസാൻ കോർപറേറ്റ് വൈസ് പ്രസിഡന്റും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ ടോണി തോമസ് പറഞ്ഞു.
തിരുവനന്തപുരം മാർ ഇവാസിയോസ് കോളജ് റിട്ട. പ്രഫസർ മുക്കൂട്ടുതറ മുട്ടത്തുപാടത്ത് ഡോ. എം.ജെ. ചാണ്ടിയുടെയും റിട്ട. അണ്ടർ സെക്രട്ടറി (തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റ്) ലൗലി ചാണ്ടിയുടെയും മകളാണ്.