ഗാഡ്ജെറ്റ് കഫെ /ഐബിൻ കാണ്ടാവനം
സർക്കാർ പുറത്തിറക്കിയിട്ടുള്ള എല്ലാ രേഖകളുടെയും സോഫ്റ്റ് കോപ്പികൾ അഥവാ ഡിജിറ്റൽ കോപ്പികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ റെയിൽവേയും കേരള പോലീസും അടുത്തിടെ അറിയിച്ചിരുന്നു. ഇതിനൊപ്പം ഉയർന്നുവന്ന ഒരു പേരാണ് ഡിജി ലോക്കർ. എന്താണ് ഡിജി ലോക്കർ? എങ്ങനെയാണ് ഇതിനുള്ളിൽ ഡിജിറ്റൽ രേഖകൾ ലഭ്യമാകുന്നത്? ഇത് എങ്ങനെ ഉപയോഗിക്കണം? സ്മാർട്ട്ഫോണും ആധാറുമുള്ള ആർക്കും അനായാസം ഡിജിറ്റൽ രേഖകൾ ഫോണിൽ സൂക്ഷിക്കാവുന്നതേയുള്ളൂ.
ഡിജി ലോക്കറിനെക്കുറിച്ചും എങ്ങനെ ഡിജി ലോക്കർ അക്കൗണ്ട് തുറക്കാമെന്നും അറിയാം
നരേന്ദ്ര മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചതാണ് ഡിജി ലോക്കർ അഥവാ ഡിജിറ്റൽ ലോക്കർ സർവീസ്. ഉപയോക്താക്കൾക്ക് തങ്ങളുടെ രേഖകൾ ഡിജിറ്റൽ ക്ലൗഡ് പ്ലാറ്റ്ഫോമിൽ സൂക്ഷിക്കാൻ കഴിയും എന്നാണ് ഇതിന്റെ പ്രത്യേകത. സർക്കാർ ഏജൻസികൾ നല്കുന്ന രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനുള്ള സൗകര്യം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ്. 10 എംബി സൗജന്യ സ്പേസ് ആണ് ഡിജി ലോക്കർ ഓരോ ഉപയോക്താവിനും നല്കുക. ഉപയോക്താക്കൾക്ക് അനായാസം തങ്ങളുടെ രേഖകൾ ഡിജി ലോക്കറിലേക്ക് അപ്ലോഡ് ചെയ്ത് സൂക്ഷിക്കാനാകും.
എങ്ങനെ ഉപയോഗിക്കാം
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡിജി ലോക്കർ ആപ് ഡൗൺലോഡ് ചെയ്യണം. ആദ്യമായി ഉപയോഗിക്കുന്നവർ ആപ് തുറക്കുന്പോൾത്തന്നെ തങ്ങളുടെ മൊബൈൽ നന്പർ നല്കണം. അപ്പോൾ ആ നന്പരിലേക്കു ലഭിക്കുന്ന വൺ ടൈം പാസ്വേഡ് (ഒടിപി) നല്കിയാൽ ഡിജി ലോക്കറിലേക്കു പ്രവേശിക്കുകയായി.
ഒരു യൂസർനെയിമും പാസ്വേഡും നല്കി അക്കൗണ്ട് രൂപീകരിക്കുന്നതാണ് രണ്ടാം ഘട്ടം. യൂസർ നെയിമിലും പാസ്വേഡിലും 3 മുതൽ 50 അക്ഷരങ്ങൾ വരെ ഉപയോഗിക്കാം. ഇതിനൊപ്പം ഒരു സ്പെഷൽ കാരക്ടറും (@, #,...) ഒരു സംഖ്യയും ഉണ്ടായിരിക്കണം.
അക്കൗണ്ട് രൂപീകരിച്ചുകഴിഞ്ഞാൽ നാലക്ക പിൻ നന്പർ നല്കണം.
ഇത്രയുമായാൽ അക്കൗണ്ട് രൂപീകരണം പൂർത്തിയായി. ഇതിനുശേഷം ആപ്പിന്റെ ഹോം പേജിൽ കാണുന്ന ആധാർ ഓപ്ഷൻ തെരഞ്ഞെടുത്ത് ആധാർ നന്പർ നല്കണം. ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള നന്പരിലേക്ക് ഒരു ഒടിപി എത്തും. ഇത് നല്കി മുന്നോട്ടുപോകുന്നതോടെ ഡിജി ലോക്കറും ആധാറുമായി ലിങ്ക് ചെയ്യപ്പെടും. ഒപ്പം ഉപയോക്താവിന്റെ ആധാർ ഇഷ്യൂഡ് ഡോക്യുമെന്റ് വിഭാഗത്തിൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്യും.
ലോഗ് ഒൗട്ട് ചെയ്യാതിരുന്നാൽ ഓരോ തവണ ആപ് തുറക്കുന്പോഴും നാലക്ക പിൻ നല്കിയാൽ മതി.
എങ്ങനെ രേഖകൾ അപ്ലോഡ് ചെയ്യാം
ഡിജി ലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക.
അപ്ലോഡ് ഐക്കണിൽ ക്ലിക്ക് ചെയ്ത് ഫോണിൽനിന്ന് രേഖകൾ ക്ലൗഡിലേക്ക് അപ്ലോഡ് ചെയ്യാം.
ഫോൾഡറുകൾ നിർമിച്ച് ഓരോ രേഖയും പ്രത്യേകം പ്രത്യേകം സേവ് ചെയ്യാൻ കഴിയും.
പിഡിഎഫ്, പിഎൻജി, ജെപിജി ഫോർമാറ്റുകളിലുള്ള ഫയലുകൾ മാത്രമേ ഇത്തരത്തിൽ അപ്ലോഡ് ചെയ്യാൻ കഴിയൂ.
ഇഷ്യൂഡ് ഡോക്യുമെന്റും അപ്ലോഡഡ് ഡോക്യുമെന്റും
ഇഷ്യൂഡ് ഡോക്യുമെന്റുകൾ, അപ്ലോഡഡ് ഡോക്യുമെന്റുകൾ എന്നിങ്ങനെ രണ്ടുതരം റിക്കാർഡുകളാണ് ഡിജി ലോക്കറിനുള്ളിലുള്ളത്. സർക്കാർ വകുപ്പുകളോ ഏജൻസികളോ നല്കുന്ന രേഖകളാണ് ഇഷ്യൂഡ് ഡോക്യുമെന്റുകളിൽ ഉൾപ്പെടുക (ആധാർ, ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്, പാൻ, എൽപിജി കണക്ഷൻ സബ്സ്ക്രിപ്ഷൻ വൗച്ചറുകൾ, ഐസിഎസ്ഇ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ).
ഉപയോക്താവ്തന്നെ അപ്ലോഡ് ചെയ്തു സൂക്ഷിക്കുന്ന രേഖകളാണ് അപ്ലോഡഡ് ഡോക്യുമെന്റുകൾ.