+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ഡ​ൽ​ഹി ഷോ​റൂം 28നു ​തു​റ​ക്കും

തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷോ​​​റൂം 28 നു ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ തു​​​ട​​​ങ്ങും. 125 കോ​​​ടി രൂ​​​പ മു​​​ത​​
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സ് ഡ​ൽ​ഹി ഷോ​റൂം 28നു ​തു​റ​ക്കും
തൃ​​​ശൂ​​​ർ: ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഷോ​​​റൂം 28 നു ​​​ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ തു​​​ട​​​ങ്ങും. 125 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ലാ​​​ണു ഷോ​​​റൂം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. സൗ​​​ത്ത് എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ 2-ൽ ​​​ര​​​ണ്ടു​​നി​​​ല​​​ക​​​ളി​​​ലാ​​​യു​​​ള്ള ഫ്ളാ​​​ഗ്ഷി​​​പ്പ് ഷോ​​​റൂ​​​മി​​​നു വി​​​പു​​​ല​​​മാ​​​യ പാ​​​ർ​​​ക്കിം​​​ഗ് സൗ​​​ക​​​ര്യ​​​മു​​​ണ്ട്. വ്യ​​​ക്തി​​​ഗ​​​ത​​​ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു പ​​​ക​​​രു​​​ന്ന രീ​​​തി​​​യി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ന​​​വീ​​​ന​​​വും പ​​​ര​​മ്പ​​​രാ​​​ഗ​​​ത​​​വു​​​മാ​​​യ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

ക​​​ല്യാ​​​ണ്‍​ജ്വ​​​ല്ലേ​​​ഴ്സ് നാ​​​ലു​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ എ​​​ൻ​​​സി​​​ആ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ആ​​​ഭ​​​ര​​​ണ​​​ബ്രാ​​​ൻ​​​ഡാ​​​യി മാ​​​റി​​​യെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ, മ​​​ധ്യ​​​പൂ​​​ർ​​​വ​ ദേ​​​ശം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 132 ഷോ​​​റൂ​​​മു​​​ക​​​ളാ​​​ണ് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​നു​​​ള്ള​​​ത്.