തൃശൂർ: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി മാസ്റ്റർ കാർഡ് ബ്രാൻഡ് അംബാസഡറായി നിയമിതനായി. നിലവിലുള്ള അംബാസഡർ ബോളിവുഡ് താരം ഇർഫാൻഖാനു പുറമെയാണ് ധോണിയുടെ നിയമനം.
ഡിജിറ്റൽ പേയ്മെന്റിനെക്കുറിച്ച് ധോണി ബോധവത്കരണം നടത്തുമെന്നു മാസ്റ്റർ കാർഡ് സൗത്ത് ഏഷ്യ ഡിവിഷൻ പ്രസിഡന്റ് പോരുഷ് സിംഗും ചീഫ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഓഫീസർ രാജാ രാജമന്നാറും പറഞ്ഞു. 210 രാജ്യങ്ങളിൽ മാസ്റ്റർ കാർഡിനു സാന്നിധ്യമുണ്ട്.