നെടുന്പാശേരി: ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് ജെറ്റ് എയർവേസ് ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ തീരുമാനത്തെത്തുടർന്ന് അടുത്ത ചൊവ്വാഴ്ച മുതൽ ആഭ്യന്തര യാത്രകൾക്ക് ലോ എക്കോണമി നിരക്കുകൾകൂടി നിലവിൽ വരും. ഈ വിഭാഗത്തിൽ ടിക്കറ്റിനൊപ്പം ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ല. ഭക്ഷണം ആവശ്യമുള്ളവർക്ക് വിമാനത്തിനുള്ളിൽനിന്നു വാങ്ങാം. അതേസമയം, നിലവിലുള്ള എക്കോണമി ക്ലാസുകളിൽ ടിക്കറ്റിനൊപ്പം ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സഹകരണത്തിൽ സർവീസ് നടത്തുന്ന വിസ്താര അടുത്തിടെ എക്കോണമി ക്ലാസിൽ റെഗുലർ നിരക്കിനെക്കൂടാതെ കുറഞ്ഞ നിരക്കുള്ള വിഭാഗംകൂടി ആവിഷ്കരിച്ചിരുന്നു.
ടാറ്റാ-സിംഗപ്പൂർ എയർലൈൻസ് സഹകരണത്തിൽ സർവീസ് നടത്തുന്ന വിസ്താര അടുത്തിടെ എക്കോണമി ക്ലാസിൽ റെഗുലർ നിരക്കിനെക്കൂടാതെ കുറഞ്ഞ നിരക്കുള്ള വിഭാഗംകൂടി ആവിഷ്കരിച്ചിരുന്നു.