കൊച്ചി: സംസ്ഥാന സർക്കാരിന്റെയും സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെയും നിർദേശപ്രകാരം പ്രളയബാധിതരായ വായ്പാ ഉപഭോക്താക്കൾക്ക് ആശ്വാസ നടപടികളുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്.
പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ബാങ്കിൽനിന്നു വായ്പയെടുത്തിട്ടുള്ള ഉപഭോക്താക്കൾ അവരവരുടെ യൂണിയൻ ബാങ്ക് ശാഖകളിൽ ഉടൻ ബന്ധപ്പെടണമെന്ന് റീജണൽ മാനേജർ എ. കൃഷ്ണസ്വാമി അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ആശ്വാസനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.