തിരുവനന്തപുരം: കേരള പുനർനിർമാണത്തിന് കെഎഫ്സി പുതിയ വായ്പാ പദ്ധതികൾ ആവിഷ്കരിച്ചു. നാശനഷ്ടം സംഭവിച്ച വ്യവസായ സംരംഭങ്ങളുടെ പുനർനിർമാണത്തിന് പദ്ധതി ച്ചെലവിന്റെ 90 ശതമാനം വരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകും.
യന്ത്രസാമഗ്രികളുടെ റിപ്പയറിംഗ്, കെട്ടിടങ്ങളുടെ പുനർനിർമാണം, പുതിയ യന്ത്രങ്ങൾ വാങ്ങുക, അസംസ്കൃത വസ്തുക്കൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് വായ്പ നൽകുന്നത്. 10 വർഷം വരെ തിരിച്ചടവു കാലാവധിയുള്ള ഈ പദ്ധതിയിൽ രണ്ടുവർഷംവരെ മോറട്ടോറിയവും ലഭ്യമാണ്. പത്തുശതമാനമാണ് പലിശ. കെഎഫ്സിയുടെ സംരംഭകർക്കും നിലവിൽ വേറെ വായ്പകൾ ഇല്ലാത്ത വ്യവസായ മേഖലയിലെയും സർവീസ് മേഖലയിലെയും സംരംഭകർക്കുമാണ് ഈ സൗകര്യം ലഭ്യമാക്കുക. കമ്പനികൾക്ക് 20 കോടിയും മറ്റുള്ളവർക്ക് എട്ടു കോടിയുമാണ് പരമാവധി വായ്പ.നവകേരള നിർമാണത്തിന്റെ ഭാഗമായി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മറ്റും പുനർനിർമിക്കാൻ കരാറുകാർക്ക് കെഎഫ്സി അടങ്കൽതുകയുടെ 80 ശതമാനം വരെ വായ്പ നൽകും. കെഎഫ്സി വികാസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം കെഎഫ്സി യും കരാർ കമ്പനിയും സർക്കാരും തമ്മിലുള്ള ഉടന്പടി പ്രകാരം കരാർ തുക ബില്ലു മാറി നൽകുന്നതും കെഎഫ്സി വഴിയായിരിക്കും.
മികച്ച കരാറുകാർക്ക് ആധുനിക യന്ത്രങ്ങൾ വാങ്ങാനും വായ്പ നൽകുന്നതാണ്. പണി പുരോഗമിക്കുന്നതനുസരിച്ച് വായ്പത്തുക പിൻവലിക്കാനും തിരിച്ചടയ്ക്കാനും സൗകര്യമുണ്ട്. പൂർത്തിയായ പണിയുടെ ബില്ല് സമർപ്പിച്ചാൽ ബില്ല് ഡിസ്കൗണ്ട് ചെയ്യാനും സൗകര്യം ഉണ്ട്. പാസായ ബില്ലിന്റെ മുഴുവൻ തുകയും ഡിസ്കൗണ്ട് ചെയ്ത് നൽകും. 10 ശതമാനം നിരക്കിലാണ് വായ്പ. ഇതിൽ അഞ്ചു ശതമാനം സർക്കാർ സബ്സിഡിയും ലഭ്യമാണ്.