ന്യൂഡൽഹി: സ്മാർട് ടിവികൾ നിർമിക്കാനൊരുങ്ങി ചൈനീസ് മൈബൈൽ ഫോൺ നിർമാതാക്കളായ വൺ പ്ലസ്. കന്പനിയുടെ സ്ഥാപകനും സിഇഒയുമായ പീറ്റ് ലോ ആണ് തങ്ങൾ സ്മാർട്ഫോൺ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ചത്.
“സ്മാർട്ഫോൺ രംഗത്തു വിപ്ലവങ്ങൾ നടക്കുന്നുണ്ടെങ്കിലും ടെലിവിഷൻരംഗത്ത് അതിനനുസരിച്ചുള്ള മുന്നേറ്റമില്ല. നമ്മളുടെ സ്മാർട്ഫോണിലുള്ള ചിത്രങ്ങൾ വീട്ടിലെ ടിവിയിലിൽ ഇട്ടു കാണാൻപോലും ഇപ്പോൾ വലിയ പ്രയാസമാണ്. ഈ സ്ഥിതി മാറണം, നമ്മൾ മാറ്റും. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാകും ഞങ്ങളുടെ ടിവി’’- പീറ്റ്ലോയുടെ വാക്കുകൾ വൈറലായി.
‘വൺ പ്ലസ് ടിവി’ എന്നാണ് അധികൃതർ ഉപയോഗിച്ചതെങ്കിലും ടിവിയുടെ യഥാർഥ നാമം ഉടൻതന്നെ കന്പനി പ്രഖ്യാപിച്ചേക്കും. പൊതുജനങ്ങൾ നിർദേശിക്കുന്നവയിൽനിന്നു പേരു തെരഞ്ഞെടുക്കാനാണത്രേ കന്പനിയുടെ പദ്ധതി. അടുത്ത വർഷം മുതൽ വൺപ്ലസ് ടിവി വിപണിയിൽ ലഭ്യമാകുമെന്നും പീറ്റ്ലോഅറിയിച്ചു. വൺപ്ലസിന്റെ ചൈനയിലെ മുഖ്യ എതിരാളിയായ ഷവോമിയും സ്മാർട് ടിവി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.