മുംബൈ: ടാറ്റാ മോട്ടോഴ്സ് പതിന്നാലാമത്തെ വാർഷിക സുസ്ഥിരതാ റിപ്പോർട്ട് പുറത്തിറക്കി. റിപ്പോർട്ടിൽ സമൂഹികം, പാരിസ്ഥിതികം, സാന്പത്തികം എന്നീ വിഷയങ്ങൾക്ക് ആണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. 2017 നവംബറിൽ ആണ് ടാറ്റാ മോട്ടോഴ്സ് ആദ്യമായ് സുസ്ഥിരതാ നയം പ്രഖ്യാപിച്ചത്. ഭാവിയിലെ പ്രശ്നങ്ങളുടെ പരിഹാരങ്ങൾ കണക്കിലെടുത്ത് ഗതാഗത മേഖലയിൽ ഉൾപ്പടെ ആഗോള സുസ്ഥിരത നേടുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.