ഓട്ടോസ്പോട്ട് / ഐബി
എലാൻട്രയുടെ ഫേസ്ലിഫ്റ്റ് മോഡൽ ഹ്യുണ്ടായ് അമേരിക്കയിൽ അവതരിപ്പിച്ചു. ആറാം തലമുറ മോഡലായി എത്തുന്ന ഈ പരിഷ്കരിച്ച പതിപ്പ് ഈ വർഷം അവസാനത്തോടെ അമേരിക്കൻ നിരത്തുകളിലിറങ്ങും. ഇന്ത്യയിൽ 2019ൽ അവതരിപ്പിക്കാനാണ് സാധ്യത. 2015ൽ ദക്ഷിണകൊറിയയിൽ ആവാന്റെ എന്ന പേരിൽ അവതരിപ്പിച്ച മോഡലാണ് ഈ ആറാം തലമുറ എലാൻട്ര. ഇന്ത്യൻ നിരത്തുകളിലും താരമായി മാറിയ എലാൻട്രയുടെ പരിഷ്കരിച്ച പതിപ്പിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്ന് നോക്കാം.
സൗന്ദര്യ പരിഷ്കരണത്തിനുമപ്പുറും ഒരു കംപ്ലീറ്റ് ജെനറേഷൻ ചേഞ്ച് എന്നു പറയാവുന്ന വിധത്തിലാണ് പുതിയ എലാൻട്രയെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. ഹെഡ് ലാന്പുകളിലും ടെയിൽ ലാന്പുകളിലും പ്രകടമായ മാറ്റങ്ങളുണ്ട്.
ത്രികോണാകൃതിയിലുള്ള കൂർത്ത ഹെഡ് ലാന്പുകളാണ് മുന്നിലെ പ്രധാന ആകർഷണം. ഗ്രില്ലിലേക്ക് തുളഞ്ഞുകയറുന്ന തരത്തിലാണ് ഹെഡ് ലാന്പുകളുടെ സ്ഥാനം. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാന്പുകൾക്കൊപ്പം ക്വാഡ് എൽഇഡി പ്രൊജക്ടേഴ്സും ഹെഡ് ലാന്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മൾട്ടി റിഫ്ലക്ടർ ഫോഗ് ലാന്പുകളിൽനിന്ന് പ്രൊജക്ടർ ഫോഗ് ലാന്പിലേക്കും മാറിയിട്ടുണ്ട്.
ശ്രദ്ധിക്കപ്പെടുന്ന പുതിയ ബൂട്ട് ലിഡ്, ടെയിൽ ലാന്പ്, ബന്പർ എന്നിവയാണ് പിന്നിലുള്ളത്. ബൂട്ട് ലിഡ് നിറഞ്ഞുനിൽക്കുന്ന വിധത്തിൽ എലാൻട്ര ബാഡ്ജിംഗ് നല്കിയിരിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. ലൈസൻസ് പ്ലേറ്റ് ഹോൾഡറും റിവേഴ്സ് ലൈറ്റും ബന്പറിലേക്കു മാറി. മുന്നിലെ ഡിആർഎലിനോട് യോജിക്കുംവിധത്തിലുള്ള ഡിആർഎൽ ഉൾപ്പെടെയുള്ള ടെയിൽ ലാന്പിൽ എൽഇഡി സ്ട്രിപ്പുകളും നല്കിയിട്ടുണ്ട്.
പുറംമോടിയിൽ വലിയ മാറ്റങ്ങളുണ്ടെങ്കിലും ഉള്ളിൽ പ്രകടമായ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, പരിഷ്കരിച്ച എസി വെന്റുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ചെറിയ മാറ്റങ്ങൾ എന്നിവ വരുത്തിയിട്ടുണ്ട്. വയർലെസ് മൊബൈൽ ചാർജിംഗ് സംവിധാനം, ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും റിയർവ്യൂ കാമറയും ഉൾപ്പെടുന്ന പുതിയ 5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമുണ്ട്. ആഗോള മാർക്കറ്റിലിറങ്ങുന്ന ഈ വാഹനത്തിൽ സുരക്ഷയ്ക്കായി ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലൈൻ കീപ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ അസിസ്റ്റ്, സേഫ് എക്സിറ്റ് അസിസ്റ്റ് എന്നിവ ഉൾപ്പെട്ട ഹ്യുണ്ടായിയുടെ സ്മാർട്ട് സെൻസ് പാക്കേജ് ഉണ്ട്.
ഇന്ത്യയിൽ നിലവിൽ ഇറങ്ങുന്ന 2.0 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ ഓപ്ഷനിൽത്തന്നെയാണ് വാഹനം അമേരിക്കയിൽ ഇറങ്ങുക. അതേസമയം, യു2 1.6 ലിറ്റർ സിആർഡിഐ ഡീസൽ എൻജിൻ മാറി കുറേക്കൂടി കരുത്തുള്ള 1.6 ലിറ്റർ യു3 സിആർഡിഐ എൻജിനായിരിക്കും നല്കുക.
ഇന്ത്യയിൽ ഇപ്പോൾ ഇറങ്ങുന്ന എലാൻട്രയുടെ വില 13.69 ലക്ഷത്തിനും 19.68 ലക്ഷത്തിനും ഇടയിലാണ് (എക്സ് ഷോറൂം). പുതിയ മോഡലിന്റെ വിലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.