ചരിത്രത്തിലാദ്യമായി ഡുവൽ സിമ്മോടെ ഐഫോണ്‍ മോഡലുകൾ ആപ്പിൾ പുറത്തിറക്കി. എന്നാൽ, ഈ ഇരട്ടസിമ്മുകളിൽ ഒരെണ്ണം ഇ-സിം ആണ്. അങ്ങനെ ഇ-സിം ഉപയോഗിക്കുന്ന ഫോണ്‍ ഇന്ത്യയിലുമെത്തുകയാണ് പുതിയ ഐഫോണ്‍ മോഡലുകളിലൂടെ. എന്താണ് ഇ-സിം?
ഇന്റർനെറ്റ് ഓഫ് തിങ്ക്സ് പോലെ, വരും നാളുകളിൽ വിവരസാങ്കേതികവിദ്യയുടെ പുതിയ കുതിപ്പിന് ഏറെ സഹായകമാകുമെന്നു കരുതുന്ന സാങ്കേതികവിദ്യയാണിത്. എംബഡഡ് സബ്സ്ക്രൈബർ ഐഡൻഡിറ്റി (Embedded Subscriber Identity) എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-സിം.
മൊബൈൽ ആപ്പുകൾ പോലെ ഡിവൈസുകളിൽ പ്രീ ഇൻസ്റ്റാൾ ആയാണ് ഇ-സിം എത്തുന്നത്. മറ്റു സിമ്മുകളെപോലെ ഇവയെ ഡിവൈസിൽനിന്നു പുറത്തെടുക്കാനാകില്ല.
സ്മാർട്ട്ഫോണുകളിലും മറ്റു സ്മാർട്ട് ഡിവൈസുകളിലും ഉപയോഗിക്കാനാകുന്ന ഈ സിമ്മിനു മികച്ച കാര്യക്ഷമതയുണ്ട്. മെക്കാനിക് തകരാറുകളും കുറവായിരിക്കും. സർവീസ് പ്രൊവൈഡറിന്റെ സഹായത്തോടെയാണ് ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നത്. ഉദാഹരണത്തിന്, ജിയോയിൽനിന്ന് എയർടെല്ലിലേക്കോ തിരിച്ചോ മാറുന്നതിന് സർവീസ് പ്രൊവൈഡറെ സമീപിച്ചാൽ മതി. ഇതിനായി സിം എടുത്തുമാറ്റുകയോ മറ്റൊന്ന് പകരം ഇടുകയോ ചെയ്യേണ്ടതില്ല എന്നതാണ് ഇ-സിമ്മിന്റെ പ്രധാന സവിശേഷത.
ഇന്ത്യയിൽ എയർടെൽ, ജിയോ എന്നീ കന്പനികൾ മാത്രമാണ് ഇ-സിം സേവനത്തിനു നിലവിൽ സജ്ജമായിട്ടുള്ളത്. ഇരു കന്പനികളും പുതിയ സെല്ലുലാർ സേവനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇ-സിം സേവനം ഇന്ത്യയിൽ ലഭ്യമാക്കുന്നതിന് ഇരുകന്പനികളുമായി ചർച്ചയിലാണ് ആപ്പിളും.
ഗൂഗിൾ തങ്ങളുടെ പിക്സൽ-2 ഫോണിലാണ് ആദ്യമായി ഇ-സിം ഉപയോഗിച്ചത്. എന്നാൽ, അമേരിക്കയിൽ മാത്രം ഈ ഫോണുകൾ അവതരിപ്പിച്ച ഗൂഗിൾ സാധാരണ സിം ഉപയോഗിക്കുന്ന പിക്സൽ മോഡലാണ് ഇന്ത്യയിൽ വിറ്റത്.
മാക്സിൻ ഫ്രാൻസിസ്