കൊച്ചി: ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡിന്റെ പുതിയ പ്രീമിയം മോട്ടോർസൈക്കിളായ എക്സ്ട്രീം 200ആർ കേരള വിപണിയിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുതിയ ബ്രാൻഡ് അംബാസഡറായും തെരഞ്ഞെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയെ ഉൾക്കൊള്ളിച്ചുള്ള പുതിയ പ്രചാരണ പരിപാടികൾക്കും ഇതോടെ തുടക്കമായി.
മോട്ടോർസൈക്കിൾ വിഭാഗത്തിൽ ആദ്യമായി ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 276 എംഎം ഫ്രണ്ട് ഡിസ്ക്, 220എംഎം റിയർ ഡിസ്ക് ബ്രേക്കുകൾ, മസ്കുലാർ രൂപം, 200 സിസി എയർ കൂൾഡ് എൻജിൻ, ഉയരമുള്ള ഫ്യുവൽ ടാങ്ക്, സ്പോർട്ടി ഹെഡ്ലൈറ്റ്, എൽഇഡി പൈലറ്റ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻഫർമേഷൻ ക്ലസ്റ്റർ, ഡുവൽ ടോൺ ഗ്രാഫിക്സ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
വില: 89,900 രൂപ (എക്സ് ഷോറൂം, കൊച്ചി).