ന്യൂഡൽഹി: തദ്ദേശീയ എഫ്എംസിജി നിർമാതാക്കളായ പതഞ്ജലി ആയുർവേദിക് പാലും പാലുത്പന്നങ്ങളും വിപണിയിൽ അവതരിപ്പിച്ചു. ഇതാദ്യമായാണ് കമ്പനി പാലുത്പന്ന മേഖലയിലേക്ക് പ്രവേശിക്കുന്നത്. പാക്ക്ഡ് പശുവിൻപാൽ, നെയ്യ്, തൈര് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്. 40 രൂപയ്ക്ക് പതഞ്ജലിയുടെ പാൽ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കുമെന്ന് ഉടമ ബാബ രാംദേവ് അറിയിച്ചു.
പാലുത്പന്നങ്ങൾ കൂടാതെ ശീതീകരിച്ച് പച്ചക്കറികളും ദിവ്യ ജലം എന്ന ബ്രാൻഡിൽ കുപ്പിവെള്ളവും അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്കായി 3000 തരത്തിലുള്ള പാദരക്ഷകൾ ദീപാവലിക്ക് വിപണിയിൽ അവതരിപ്പിക്കുമെന്ന് ബാബാ രാംദേവ് പത്രസമ്മേളനത്തിൽ പറഞ്ഞു.