ബെയ്ജിംഗ്: ചൈനീസ് ഇന്റർനെറ്റ് റീട്ടെയ്ൽ ഭീമൻ ആലിബാബയുടെ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജാക്ക് മായുടെ പിൻഗാമി ഡാനിയേൽ ഷാംഗ്. 54-ാം പിറന്നാളിന്റെ ആഘോഷവേളയിലാണ് മാ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചത്. ഒപ്പം അടുത്ത വർഷം താൻ പടിയിറങ്ങുമെന്നും അറിയിച്ചു.
നിലവിൽ ഒരു വർഷംകൂടി എക്സിക്യൂട്ടീവ് ചെയർമാൻസ്ഥാനത്ത് തുടർന്നശേഷം അടുത്ത വർഷം സെപ്റ്റംബർ പത്തിന് എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം നല്കി പൂർണ ചുമതല ഷാംഗിനെ ഏൽപ്പിക്കാനാണ് മായുടെ തീരുമാനം. പടിയിറങ്ങുമെങ്കിലും 2020ലെ ഓഹരിയുടമകളുടെ യോഗം വരെ ഡയറക്ടർ ബോർഡ് അംഗമായി തുടരുമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആലിബാബയുടെ ഉടമസ്ഥതയിലുള്ള പത്രമാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്.
ഏതാനും ദിവസങ്ങൾക്കു മുന്പ് മാ 54-ാം പിറന്നാളിൽ വിരമിക്കൽ പ്രഖ്യാപനം നടത്തുമെന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ വാർത്തയ്ക്കെതിരേ ആലിബാബ വക്താവ് രംഗത്തുവന്നതോടെ ലോകം മാ വിരമിക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലായി. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഇന്നലെ മായുടെ വിരമിക്കൽ പ്രഖ്യാപനം. കമ്പനിയിൽനിന്ന് പൂർണമായി ഒഴിഞ്ഞശേഷം വിദ്യാഭ്യാസമേഖലയിൽ സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മായുടെ തീരുമാനം.
അടുത്ത തലമുറയിലെ മാനേജർമാർക്ക് കണ്ടുപഠിച്ച് വിജയത്തിലേക്കു ചവിട്ടിക്കയറാനുള്ള തുടക്കം നല്കിയാണ് ജാക്ക് മാ വിടപറയുന്നതെന്ന് ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് ഫിനാൻസ് കോ-ഓർഡിനേറ്റർ ജോസഫ് പി.എച്ച്. ഫാൻ പറഞ്ഞു.
സർവതന്ത്ര സ്വതന്ത്രനായ ഡാനിയേൽ ഷാംഗ്
2007ൽ ആലിബാബയുടെ സബ്സിഡിയറി കന്പനിയായ ടോബോയുടെ ചീഫ് ഫിനാൻഷൽ ഓഫീസറായി തുടക്കം. അടുത്ത വർഷം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം. 2011ൽ ടോബോയുടെ കീഴിലുള്ള ടിമാൾ ഡോട്ട് കോമിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക്.
2013ൽ ആലിബാബ ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കപ്പെട്ടു. ജൊനാഥൻ ലൂ സ്ഥാനമൊഴിഞ്ഞപ്പോൾ ആലിബാബയുടെ സിഇഒ ആയി. ഇതിനു പിന്നാലെയാണ് ഷാംഗിനെ തന്റെ പിൻഗാമിയായി ജാക്ക് മാ ഇന്നലെ പ്രഖ്യാപിച്ചത്.
ആലിബാബയുടെ ജീവനക്കാർ തങ്ങൾ അവിടെ ജോലിക്കു പ്രവേശിക്കുന്പോൾ ഒരു വിളിപ്പേര് സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ ഫ്രീ ആൻഡ് അൺഫെറ്റേർഡ് പേഴ്സൺ എന്ന പേരായിരുന്നു ഷോംഗ് സ്വീകരിച്ചത്. സർവതന്ത്ര സ്വതന്ത്രൻ എന്നാണ് ഇതിന്റെ അർഥം.