സാൻഫ്രാൻസിസ്കോ: കുളിക്കുന്പോൾ ഒരു മയവുമില്ലാതെ വെള്ളം പാഴാക്കുന്നവരും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരും ജാഗ്രതൈ! ഭൂമിക്കു ദോഷമുണ്ടാക്കുന്ന തരത്തിലുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിക്കാനൊരുങ്ങുകയാണ് ടെക് വന്പൻ ഗൂഗിൾ. ‘യുവർ പ്ലാനിംഗ്,യുവർ എർത്ത്’എന്ന പേരിലുള്ള ഗൂഗിളിന്റെ പുതിയ ടൂളാണ് ആളുകൾ ജലം പാഴാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ച് അവ ഒഴിവാക്കാൻ നിർദേശങ്ങൾ നൽകുക.
കലിഫോർണിയയിലെ അക്കാഡമി ഓഫ് സയൻസുമായി സഹകരിച്ചാണു ഗൂഗിൾ പുതിയ ടൂൾ പുറത്തിറക്കുന്നത്. ഇക്കാര്യത്തിൽ ഇരുകൂട്ടരും ഔദ്യോഗികമായി ധാരണയിലെത്തി. “നിസാരമെന്നു തോന്നുന്ന നമ്മുടെ പല പ്രവർത്തനങ്ങളും ഉപേക്ഷിച്ചാൽ ഭൂമിയിലുണ്ടാകുന്ന ഗുണകരമായ മാറ്റം വളരെ വലുതായിരിക്കും. ജലവിനിയോഗം, മാലിന്യ നിർമാർജനം, ഊർജ സംരക്ഷണം തുടങ്ങിയ രംഗങ്ങളിൽ ആളുകൾക്കുള്ള ദുഃശീലങ്ങൾ ഒഴിവാക്കാൻ പുതിയ ടൂൾ സഹായമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു’’- ഗൂഗിൾ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, എന്നുമുതൽ പുതിയ ടൂൾ ലഭ്യമാകുമെന്നു ഗൂഗിൾ വ്യക്തമാക്കിയില്ല.