കൊച്ചി: ഫെഡറൽ ബാങ്ക് സർവീസ് ചാർജുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫെഡറൽ ബാങ്ക് എടിഎം കാർഡുകൾ ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മുകളിൽനിന്നും എത്ര തവണ വേണമെങ്കിലും പൂർണമായും സൗജന്യമായി പണം പിൻവലിക്കാം. പണം അടയ്ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ചാർജുകൾ ഈടാക്കില്ല. മിനിമം ബാലൻസ് ചാർജുകളും പൂർണമായി ഒഴിവാക്കും.
ഇസിഎസ്/എൻഎസിഎച്ച് മാൻഡേറ്റുകൾ, വൈകിയുള്ള പ്രതിമാസ തിരിച്ചടവുകൾ, ചെക്ക് മടങ്ങൽ, ഓട്ടോ റിക്കവറി, സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ മടങ്ങൽ എന്നിവയ്ക്കുള്ള സർവീസ് ചാർജുകളും പൂർണമായി ഇളവു ചെയ്യും. ഇതിനു പുറമെ പുതിയ എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ എന്നിവ നല്കുന്നതിനും സർവീസ് ചാർജ് ഈടാക്കില്ല. കേരളത്തിലെ ഇടപാടുകാർക്കു സെപ്റ്റംബർ 30 വരെയാണ് ഇളവുകൾ ബാധകമാകുകയെന്ന് അധികൃതർ അറിയിച്ചു.