ന്യൂഡൽഹി: കേരളത്തിലെ പ്രളയദുരിതവുമായി ബന്ധപ്പെട്ട ഇൻഷ്വറൻസ് ക്ലെയിമുകൾ വേഗം തീർപ്പാക്കിക്കൊടുക്കണമെന്നു നിർദേശം. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (ഐആർഡിഎ) ആണ് നിർദേശം പുറപ്പെടുവിച്ചത്.
ക്ലെയിം തീർപ്പാക്കൽ സംവിധാനവും നടപടിക്രമവും ലഘൂകരിക്കണമെന്നും ഐആർഡിഎ ആവശ്യപ്പെട്ടു. 2015-ലെ ചെന്നൈ പ്രളയസമയത്തു കൈക്കൊണ്ട നടപടിക്രമം പാലിക്കാനാണ് ഐആർഡിഎ പറഞ്ഞത്. അന്ന് 15 ദിവസത്തിനകം ക്ലെയിം അപേക്ഷകൾ തീർപ്പാക്കിയിരുന്നു.
നൂറുകണക്കിനു പേർ മരിക്കുകയും ലക്ഷക്കണക്കിനുപേർ ഭവനരഹിതരാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിർദേശം.