ന്യൂഡൽഹി: ലോക്കേഷൻ ഹിസ്റ്ററി ഓഫ് ആക്കിയാലും യൂസർമാർ പോകുന്ന സ്ഥലങ്ങൾ ഗൂഗിൾ ട്രാക്ക് ചെയ്യുന്നുണ്ടെന്നു റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് (എപി) ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ അന്വഷണത്തിലാണ് ഇക്കാര്യം വെളിവായത്. ലൊക്കേഷൻ ഹിസ്റ്ററി ഓഫാക്കിയാൽ യൂസർ പോകുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കില്ലെന്ന പ്രസ്താവന ഗൂഗിളിന്റെ അപ്ഡേറ്റഡ് വേർഷനിൽ കാണാതായതിനെത്തുടർന്നാണ് വിവിധ ഏജൻസികൾ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്.
യൂസർ പോകുന്ന സ്ഥലങ്ങളേക്കുറിച്ചുള്ള ഏതാനും വിവരങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ടെന്നു ഗൂഗിൾ സമ്മതിച്ചെന്നും എപി റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക്, ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയ വിവരം പുറത്തായതോടെ പല ആൻഡ്രോയിഡ് ആപ്പുകളും ഇന്റർനെറ്റ് സേവനദാതാക്കളും സംശയത്തിന്റെ നിഴലിലാണ്.