ന്യൂഡൽഹി:ഡോളറിനെതിരേയുള്ള രൂപയുടെ മൂല്യത്തിൽ റിക്കാർഡ് ഇടിവ്. ഒരു ഡോളറിന് 70.32 രൂപ എന്ന നിലയാണിപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ഡോളറിനെതിരേ രൂപയുടെ മൂല്യം 70.8 രൂപയായിരുന്നു. തുർക്കിയിലെ സാന്പത്തികമാന്ദ്യം ആഗോള സന്പദ്ഘടനയെ ബാധിക്കുമെന്ന ആശങ്കയാണു രൂപയുടെ മൂല്യത്തകർച്ചയ്ക്കു കാരണമാകുന്നതെന്നാണു വിലയിരുത്തൽ.
അതേസമയം, രൂപയുടെ മൂല്യത്തകർച്ചയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു നീതി ആയോഗ് വൈസ ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. ഇപ്പോഴുള്ളതു താത്കാലിക പ്രതിഭാസമാണെന്നും രൂപ വില തിരികെപ്പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രൂപയുടെ മൂല്യത്തകർച്ചയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു നീതി ആയോഗ് വൈസ ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. ഇപ്പോഴുള്ളതു താത്കാലിക പ്രതിഭാസമാണെന്നും രൂപ വില തിരികെപ്പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.