മുംബൈ: ഗോദ്റേജ് ഗ്രൂപ്പിലെ സ്മിത വി. കൃഷ്ണ രാജ്യത്തെ അതിസന്പന്ന വനിത. 37,570 കോടി രൂപയുടെ ആസ്തിയുമായാണ് സ്മിത ഇന്ത്യയിലെ സന്പന്ന വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയതെന്ന് കൊട്ടക് വെൽത്ത് മാനേജ്മെന്റ് പുറത്തുവിട്ട പട്ടികയിൽ പറയുന്നു. ഹരുൺ റിസർച്ച് ഇന്ത്യയുമായി സഹകരിച്ചാണ് പട്ടിക തയാറാക്കിയത്. എച്ച്സിഎലിന്റെ റോഷ്ണി നാടാർ (30,200 കോടി രൂപ), ബെന്നറ്റ് കോൾമാന്റെ ഇന്ദു ജെയിൻ (26,240 കോടി രൂപ), ബയോകോണിന്റെ കിരൺ മസൂംദാർ ഷാ (24,790 കോടി രൂപ) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ജൂൺ 30 വരെയുള്ള സ്വത്ത് വിലയിരുത്തി തയാറാക്കിയ പട്ടികയിൽ 1000 കോടി രൂപയ്ക്കു മുകളിൽ സ്വത്തുള്ള വനിതകളെയാണ് പരിഗണിച്ചത്. ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിൽനിന്നുള്ളവരാണ് പട്ടികയിൽ ഏറിയപങ്കും. 50 ശതമാനം വനിതകളും മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽനിന്നുള്ളവരാണ്.
സ്മിത വി. കൃഷ്ണ
വ്യവസായപ്രമുഖൻ ജംഷിദ് ഗോദ്റേജിന്റെ സഹോദരിയാണ് അറുപത്തേഴുകാരിയായ സ്മിത. 2014ൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിലൂടെയാണ് സ്മിത വാർത്തകളിൽ ഇടംപിടിച്ചുതുടങ്ങിയത്. ഇന്ത്യൻ ആണവ ഗവേഷണങ്ങൾക്ക് പുതിയ മാനം നല്കിയ ഹോമി ജെ. ഭാഭയുടെ മെഹ്റംഗീർ എന്ന ബംഗ്ലാവ് 372 കോടി രൂപയ്ക്കു വാങ്ങിയതോടെയായിരുന്നു അത്. പ്രശസ്ത നാടകനടൻ വിജയ് കൃഷ്ണയാണ് ഭർത്താവ്. മകൾ നൈരിക ഹോൽകൽ. ബജാജ് ഗ്രൂപ്പിൽത്തന്നെയാണ് നൈരിക ജോലിചെയ്യുന്നത്.
റോഷ്ണി നാടാർ
എച്ച്സിഎൽ എന്റർപ്രൈസസ് സിഇഒ. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാരുടെ മകൾ.