+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ-ബേ ഇന്ത്യയിലെ വില്പന ഫ്ലിപ്കാർട്ട് അവസാനിപ്പിച്ചു

ബം​ഗ​ളൂ​രു: ഇ​ബേ ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ്ലി​പ്കാ​ർ​ട്ട് അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മു​ത​ലു​ള്ള സ​ഹ​ക​ര​ണ ക​രാ​ർ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ നീ​ക്
ഇ-ബേ ഇന്ത്യയിലെ വില്പന ഫ്ലിപ്കാർട്ട് അവസാനിപ്പിച്ചു
ബം​ഗ​ളൂ​രു: ഇ-​ബേ ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ്ലി​പ്കാ​ർ​ട്ട് അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മു​ത​ലു​ള്ള സ​ഹ​ക​ര​ണ ക​രാ​ർ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ നീ​ക്കം. സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ഇ-​ബേ വ​ഴി ഫ്ലി​പ്കാ​ർ​ട്ട് വി​റ്റി​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ പു​തി​യ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു മാ​റ്റും.

നാളെ മു​ത​ൽ ഇ-​ബേ പു​തി​യ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കി​ല്ല. കൂ​ടാ​തെ 250 രൂ​പ​യി​ൽ താ​ഴെ​യും 8000 രൂ​പ​യ്ക്കു മു​ക​ളി​ലു​മുള്ള ഓ​ർ​ഡ​റു​ക​ളും ഇ​ന്നു സ്വീ​ക​രി​ക്കി​ല്ല. ഫ്ലി​പ്കാ​ർ​ട്ട് പു​തു​താ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ലാ​റ്റ്ഫോ​മി​ൽ പ​ഴ​യ ഇ-​ബേ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല. പു​തി​യ ഉ​പ​യോ​ക്താ​വാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഫ്ലി​പ്കാ​ർ​ട്ട്-​ഇ​ബേ ഇ​ന്ത്യ ല​യ​നം പ്ര​ഖ്യാ​പി​ച്ച​ത് ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു. ആ​ഗോ​ള ടെ​ക് ഭീ​മ​ന്മാ​രാ​യ ഇ-​ബേ, മൈ​ക്രോ​സോ​ഫ്റ്റ്, ടെ​ൻ​സെ​ന്‍റ് എ​ന്നി​വ​യു​ടെ ഫ​ണ്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ല​യ​നം. ക​രാ​റ​നു​സ​രി​ച്ച് ഇ-​ബേ 50 കോ​ടി ഡോ​ള​ർ ഫ്ലി​പ്കാ​ർ​ട്ടി​ൽ നി​ക്ഷേ​പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ-​ബേ ഇ​ന്ത്യ​യു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ്ലി​പ്കാ​ർ​ട്ട് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ്ലി​പ്കാ​ർ​ട്ടി​ൽ​നി​ന്നു പി​രി​യു​ന്ന​തോ​ടെ ഇ-​ബേ ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.