സാൻഫ്രാൻസിസ്കോ: കീട-കളനാശിനി നിർമാതാക്കളായ മൊൺസാന്റോയ്ക്ക് വലിയ പിഴശിക്ഷ. കന്പനിയുടെ റൗണ്ടപ് എന്ന കളനാശിനിമൂലം കാൻസർ ബാധിച്ചെന്ന് അവകാശപ്പെട്ട രോഗിക്ക് 28.9 കോടി ഡോളർ (1985 കോടി രൂപ) നല്കണം.
ജനിതകമാറ്റം വരുത്തിയവയടക്കം വിത്തുകളും കൃഷിക്കുവേണ്ട വിവിധ രാസവസ്തുക്കളും കീട-കളനാശിനികളും നിർമിക്കുന്ന രാജ്യാന്തര കന്പനിയാണ് മൊൺസാന്റോ. ഡിവേയ്ൻ ജോൺസൺ എന്ന നാൽപത്താറുകാരനാണ് കേസ് കൊടുത്ത് അനുകൂല തീരുമാനം നേടിയത്.
കളനാശിനിയിലെ ഗ്ലൈഫോസേറ്റ് എന്ന ഘടകം കാൻസറിനു കാരണമാകുമെന്നു ജോൺസൺ തെളിയിച്ചു. തങ്ങളുടെ കളനാശിനി കാൻസറിനു കാരണമാകില്ലെന്നാണ് കന്പനി വാദിച്ചത്. ഗ്ലൈഫോസേറ്റ് കാൻസറിനു വഴിവയ്ക്കുമെന്നു കന്പനിക്ക് അറിവുണ്ടായിരുന്നെന്ന് ജോൺസന്റെ അഭിഭാഷകർ തെളിയിച്ചു.
വിധിയെ ചോദ്യം ചെയ്യുമെന്നും ഗ്ലൈഫോസേറ്റ് കാൻസറിനു കാരണമല്ലെന്നും മൊൺസാന്റോ വൈസ്പ്രസിഡന്റ് സ്കോട്ട് പാർട്രിജ് പറഞ്ഞു. 40 വർഷമായി ഉപയോഗത്തിലുള്ളതാണ് റൗണ്ടപ്. 130 രാജ്യങ്ങളിൽ ഇതു രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ മൈതാനങ്ങൾ പരിപാലിക്കുന്ന ജോലിക്കാരനായിരുന്നു ജോൺസൺ. കളനാശിനി പതിവായി ഉപയോഗിച്ചിരുന്നു. രക്തകോശങ്ങളെ ബാധിക്കുന്ന നോൺ ഹോഡ്ജ്കിൻ ലിംഫോമയാണ് ഇയാൾക്കു പിടിച്ചത്.
മൊൺസാന്റോയ്ക്കെതിരേ സമാനമായ നാലായിരത്തിലേറെ കേസുകൾ അമേരിക്കയിൽ ഉണ്ടെന്ന് ജോൺസന്റെ അഭിഭാഷകർ പറഞ്ഞു. ഈയാഴ്ച മിസൂറി സംസ്ഥാനത്ത് ഒരു കേസ് വിചാരണ തുടങ്ങും.