ന്യൂഡൽഹി: ബിഎംഡബ്ല്യു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫിനാൻസ് സൗകര്യമൊരുക്കി ബിഎംഡബ്ല്യു ഇന്ത്യ. 360 ഡിഗ്രി പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ രാജ്യത്തെവിടെയും ബിഎംഡബ്ല്യു വാഹനങ്ങൾ വാങ്ങുന്നവർക്ക് 7.99 ശതമാനം വാർഷിക പലിശയിൽ വാഹനവായ്പ ലഭിക്കും. തദ്ദേശീയമായി നിർമിച്ച എല്ലാ ബിഎംഡബ്ല്യു വാഹനങ്ങൾക്കും വായ്പാസൗകര്യമുണ്ട്.
ബിഎംഡബ്ല്യുവിന്റെ അംഗീകൃത ഷോറൂമുകളിൽനിന്ന് ഈ മാസം മുതൽ സെപ്റ്റംബർ 31 വരെയുള്ള കാലയളവിൽ വാഹനം വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പ്രീമിയം ഉത്പന്നങ്ങളും സർവീസുകളുമായി ഉപയോക്താക്കളിലേക്ക് കൂടുതൽ എത്താനാണ് ബിഎംഡബ്ല്യു ശ്രമിക്കുന്നത്. ആഡംബര വാഹനമെങ്കിലും വിശ്വാസയോഗ്യമായ ഇഎംഐ വ്യവസ്ഥയിലാണ് 360 ഡിഗ്രി ഫിനാൻസ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ചെയർമാൻ വിക്രം പവ പറഞ്ഞു. ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസ് ഇന്ത്യയാണ് വാഹനം വാങ്ങുന്നതിനായി വായ്പ നല്കുക. കുറഞ്ഞ ഡൗൺ പേമെന്റ്, ആർക്കും പര്യാപ്തമായ പേമെന്റ് പ്ലാനുകൾ തുടങ്ങിയവയാണ് തങ്ങൾ നല്കുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.