മുംബൈ: വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ 2017-18 ലെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആർ) റിപ്പോർട്ട് പുറത്തിറക്കി. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) അനുസരിച്ചുള്ള പദ്ധതികൾക്കാണ് മുൻഗണന നല്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള 17 പദ്ധതികളിൽ 15 എണ്ണവും ടാറ്റാ മോട്ടോഴ്സ് നടപ്പാക്കിയിട്ടുണ്ട്. ജംഷഡ്പുരിൽ പോഷകാഹാര പദ്ധതി ടാറ്റാ മോട്ടോഴ്സ് വിപുലമായ രീതിയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
എസ്സി/എസ്ടി വിഭാഗത്തിലുള്ളവരുടെ പുരോഗതിക്കായി ആധാർ, ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്കു ശുദ്ധജലം ലഭ്യമാക്കാനുള്ള ലക്ഷ്യവുമായി ആരോഗ്, 28,078 വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനവും 9,612 വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ലഭ്യമാക്കുന്ന വിദ്യാധനം, ഓട്ടോമോട്ടീവ്, കൃഷി അനുബന്ധ മേഖലകളിൽ നൈപുണ്യവികസന പദ്ധതി നടപ്പാക്കി കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന തരത്തിൽ കൗശല്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂൾ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വസുന്ധര തുടങ്ങിയ പദ്ധതികളാണ് ടാറ്റാ മോട്ടോഴ്സിന്റെ സിഎസ്ആർ പട്ടികയിലുള്ള പ്രധാന പദ്ധതികൾ.