തിരുവനന്തപുരം : സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖകളിൽ നിന്ന് വായ്പയെടുത്ത് കുടിശികയായവർക്ക് ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പ തിരിച്ചടയ്ക്കാൻ അവസരം. വായ്പാകുടിശിക വരുത്തിയവർക്കായി കോ-ബാങ്ക് സാന്ത്വനം എന്ന പദ്ധതിയാണു ബാങ്ക് നടപ്പാക്കുന്നത്.
വസ്തു ജാമ്യം ഈടായി സ്വീകരിക്കാതെ നൽകിയ വ്യാപാർ വായ്പ, കണ്‍സ്യൂമർ വായ്പ, തുടങ്ങിയ അക്കൗണ്ടുടമകൾക്ക് പദ്ധതിയിലൂടെ വായ്പ കുടിശിക തീർപ്പാക്കാം.
പദ്ധതിയുടെ പ്രയോജനം നേടാൻ താത്പര്യമുള്ളവർ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖകളുമായോ ബാങ്കിന്റെ തിരുവനന്തപുരം മേഖല ഓഫീസ് (0471-2468648), എറണാകുളം മേഖല ഓഫീസ് (0484-2395445), കോഴിക്കോട് മേഖല ഓഫീസ് (0495-2702533) എന്നിവിടങ്ങളിലോ ബന്ധപ്പെടാൻ മാനേജിംഗ് ഡയറക്ടർ ഇ. ദേവദാസൻ അറിയിച്ചു.