ന്യൂഡൽഹി: എസ്കോർട്സ് ഗ്രൂപ്പ് ചെയർമാൻ രാജൻ നന്ദ (76) അന്തരിച്ചു. 1965ൽ എസ്കോർട്സ് ഗ്രൂപ്പിൽ ചേർന്ന ഇദ്ദേഹം പിതാവ് എച്ച്.പി. നന്ദ 1994ൽ വിരമിച്ചപ്പോൾ ചെയർമാനായി. ട്രാക്ടർ, നിർമാണ സാമഗ്രികൾ, റെയിൽവേക്കുവേണ്ട ഉപകരണങ്ങൾ, അഗ്രോ കെമിക്കലുകൾ തുടങ്ങിയവ നിർമിക്കുന്നതാണ് എസ്കോർട്സ് ഗ്രൂപ്പ്.
രാജ്കപൂറിന്റെ മകൾ ഋതുവാണ് ഭാര്യ. എസ്കോർട്സ് മാനേജിംഗ് ഡയറക്ടർ നിഖിൽ നന്ദയും നടാഷയുമാണു മക്കൾ. നിഖിലിന്റെ ഭാര്യ ശ്വേത, അമിതാഭ്ബച്ചന്റെ മകളാണ്.
രാജ്കപൂറിന്റെ മകൾ ഋതുവാണ് ഭാര്യ. എസ്കോർട്സ് മാനേജിംഗ് ഡയറക്ടർ നിഖിൽ നന്ദയും നടാഷയുമാണു മക്കൾ. നിഖിലിന്റെ ഭാര്യ ശ്വേത, അമിതാഭ്ബച്ചന്റെ മകളാണ്.