കൊച്ചി: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡി. രാജ്കുമാർ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തു നടന്ന കൂടിക്കാഴ്ചയിൽ ബിപിസിഎലിന്റെ വിവിധ നിക്ഷേപപദ്ധതികളേക്കുറിച്ച് ഇരുവരും ചർച്ച നടത്തി.
കന്പനി 5246 കോടി രൂപ മുതൽമുടക്കിൽ കൊച്ചി റിഫൈനറിയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രൊപ്പിലീൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പദ്ധതിയുടെ പുരോഗതി മന്ത്രിയെ ധരിപ്പിച്ചു. പുതിയ പെട്രോകെമിക്കൽ പദ്ധതിക്കായി 10,000 കോടി രൂപകൂടി നിക്ഷപിക്കാൻ സന്നദ്ധമാണെന്നും അറിയിച്ചു. കൊച്ചി റിഫൈനറിക്കു സമീപം കേരള സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന പെട്രോകെമിക്കൽ പാർക്കിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
റോഡിലൂടെയുള്ള പാചകവാതകനീക്കം കുറച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്താൻ ബിപിസിഎൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊച്ചി-സേലം പാചകവാതക പൈപ്പ്ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാരിന്റെ സഹകരണം അഭ്യർഥിച്ച ചെയർമാൻ പദ്ധതിപുരോഗതിയും മന്ത്രിയെ ധരിപ്പിച്ചു.
കൂടിക്കാഴ്ചയിൽ ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കർ, റീട്ടെയിൽ വിഭാഗം സംസ്ഥാന മേധാവി വെങ്കട്ടരാമൻ അയ്യർ, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ (എച്ച്ആർ) ജയേഷ് ഷാ, പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ ജോർജ് തോമസ് എന്നിവരും സന്നിഹിതരായിരുന്നു.