ന്യൂയോർക്ക്: ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കെതിരേ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് പരാതി നല്കി. ഫിയറ്റ് ക്രൈസ്ലറിന്റെ ജീപ്പിന്റെ രൂപത്തിലുള്ള മഹീന്ദ്രയുടെ വാഹനം അമേരിക്കയിൽ വിൽക്കുന്നതിനെതിരേയാണ് പരാതി.
ഈ മാസം ഒന്നിന് യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനു നല്കിയ പരാതിയിൽ മഹീന്ദ്ര അമേരിക്കയിൽ അവതരിപ്പിച്ച റോക്സറിന് തങ്ങളുടെ ജീപ് എന്ന മോഡലിന്റെ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നതായി ആരോപിച്ചു. ജീപ്പിന്റെ ബോഡി ഷേപ്പ്, വെർട്ടിക്കൽ സൈഡുകൾ, ഒരേ വലുപ്പത്തിലും രൂപത്തിലുമുള്ള റിയർ ബോഡി എൻഡിംഗ് തുടങ്ങിയവയാണ് റോക്സറിനുള്ളതെന്നാണ് ഫിയറ്റിന്റെ ആരോപണം.