ന്യൂഡൽഹി: ഓഗസ്റ്റിലും സെപ്റ്റംബറിലും നേരത്തേ പ്രതീക്ഷിച്ചത്ര മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ഓഗസ്റ്റിൽ ദീർഘകാല ശരാശരിയുടെ 96 ശതമാനം ലഭിക്കാം. രണ്ടു മാസം മൊത്തമെടുത്താൽ 95 ശതമാനമാണ് ലഭിക്കുക. എട്ടു ശതമാനം കൂടുതലോ കുറവോ ആകാനും സാധ്യതയുണ്ട്.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസി സ്കൈമെറ്റ് ഓഗസ്റ്റ്-സെപ്റ്റംബറിൽ മഴ കുറയുമെന്നാണ് പ്രവചിച്ചത്. മൊത്തം കാലവർഷമഴ ശരാശരിയുടെ 92 ശതമാനമേ വരൂ എന്ന് അവർ പ്രവചിച്ചു. ജൂൺ-സെപ്റ്റംബറിൽ ദീർഘകാല ശരാശരിയുടെ 97 ശതമാനം മഴയാണ് ഐഎംഡി പ്രവചിച്ചത്.