കൊച്ചി: നിക്ഷേപ സേവന മേഖലയിലെ പ്രമുഖരായ ജിയോജിത്തിന് നടപ്പു സാന്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ 12 കോടിയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 16 കോടി രൂപയായിരുന്നു അറ്റാദായം. ആദ്യപാദത്തിൽ കന്പനിയുടെ മൊത്ത വരുമാനത്തിലും നേരിയ ഇടിവുണ്ടായി. മുൻവർഷം 84 കോടി രൂപയായിരുന്ന വരുമാനം നാലു ശതമാനത്തിന്റെ ഇടിവോടെ 81 കോടി രൂപയായി. 2018 ജൂണ്‍ 30 വരെയുള്ള കണക്കു പ്രകാരം കന്പനി കൈകാര്യം ചെയ്യുന്ന ആസ്തി 37,600 കോടി രൂപയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊച്ചിയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. നിലവിൽ ജിയോജിത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ സതീഷ് മേനോനെയും, ജിയോജിത് ടെക്നോളജീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ എ. ബാലകൃഷ്ണനെയും ഡയറക്ടർ ബോർഡ് അംഗങ്ങളാക്കാൻ ബോർഡ് യോഗത്തിൽ തീരുമാനമായി.