മുംബൈ: തങ്ങളുടെ ഒരു മണിക്കൂർ താഴെ യാത്രാസമയമുള്ള എക്കോണമി ക്ലാസ് യാത്രക്കാർക്ക് ദീർഘകാലം കേടുകൂടാതെയിരിക്കുന്ന പായ്ക്ക്ഡ് ഫുഡ് നല്കുമെന്ന് എയർ ഇന്ത്യ. ചെലവുകുറയ്ക്കലിന്റെ ഭാഗമായാണ് ഈ തീരുമാനം. പുതിയ തീരുമാനത്തിലൂടെ വിമാനത്തിലേക്കു പ്രവേശിക്കുന്നതിനു മുന്പ് യാത്രക്കാർക്ക് കുക്കീസ്, പീനട്ട്സ് പോലുള്ള പായ്ക്ക്ഡ് ഫുഡ് പ്രത്യേകം സജ്ജമാക്കിയ ട്രേയിൽനിന്ന് എടുക്കാം. ഫ്രഷ് ആയി തയാറാക്കിയ സമോസ, സാൻഡ്വിച്ച് തുടങ്ങിയവയായിരുന്നു നല്കിയിരുന്നത്.