ഓട്ടോസ്പോട്ട് /ഐബി autospot@deepika.com
ജർമനിക്കു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യവാഹനങ്ങളാണ് ബിഎംഡബ്ല്യു ജി 310 ആർ, ബിഎംഡബ്ല്യു ജി 310 ജിഎസ് എന്നിവ. ടിവിഎസ് മോട്ടോർ കന്പനിയുമായി സഹകരിച്ച് മേഡ് ഇൻ ഇന്ത്യ പരിവേഷത്തിലാണ് കഴിഞ്ഞ ദിവസം രണ്ടു മോഡലുകളും ഇന്ത്യൻ മാർക്കറ്റിൽ ബിഎംഡബ്ല്യു അവതരിപ്പിച്ചത്. വിദേശ മാർക്കറ്റുകളിൽ ഒരു വർഷത്തിനു മുകളിലായി പ്രചാരത്തിലുള്ളതാണ് ഈ വാഹനങ്ങൾ. ബിഎംഡബ്ല്യുവിന്റെ ഏറ്റവും ചെറിയ മോഡലുകളും ആദ്യമായി 500 സിസിയിൽ താഴെ ഇറക്കുന്ന വാഹനങ്ങളും ആണെന്ന പ്രത്യേകതകൾ രണ്ടു മോഡലുകൾക്കുമുണ്ട്.
എൻജിൻ
313 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിൻ 34 ബിഎച്ച്പി പവറിൽ 28 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയർബോക്സ് ആണ് രണ്ടു മോഡലുകൾക്കും നല്കിയിരിക്കുന്നത്.
ബിഎംഡബ്ല്യു ജി 310 ആർ ഡിസൈൻ ആൻഡ് ഫീച്ചേഴ്സ്
ലളിതമായ ഡിസൈൻ, ജി 310 ആറിനെ അങ്ങനെ വിശേഷിപ്പിക്കാം. വെള്ള ഹെഡ്ലൈറ്റ്, റേഡിയേറ്റർ കൗൾസ്, ഗോൾഡ് പ്ലേറ്റഡ് അപ്സൈഡ് ഡൗണ് ഫ്രണ്ട് ഫോർക്ക്, ഇൻഫർമേറ്റീവ് എൽസിഡി ഡിജിറ്റൽ ക്ലസ്റ്റർ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
പെർഫോർമൻസ്
ടിവിഎസ് അപ്പാച്ചെ ആർആർ 310ന്റെ ചേസിസ്, എൻജിൻ എന്നിവയിലാണ് ജി 310 ആറിനെ തയാറാക്കിയിരിക്കുന്നത്. അപ്പാച്ചെയെ അപേക്ഷിച്ച് മാറ്റങ്ങളുള്ളതിനാൽ ബോഡി ഭാരം കുറവാണ്. അപ്പാച്ചെ ആർആർ 310ന് 170 കിലോഗ്രാമാണെങ്കിൽ ജി 310 ആറിന് 158.5 കിലോഗ്രാമേ വരൂ.
സുരക്ഷ
മുന്നിലും പിന്നിലും 17 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം സിംഗിൾ ഡിസ്ക് സെറ്റ്-അപ്, ഡുവൽ ചാനൽ എബിഎസ്, മുന്നിൽ 300 എംഎം ഡിസ്ക്, 240 എംഎം റിയർ ഡിസ്ക്, മിഷലിൻ പൈലറ്റ് സ്ട്രീറ്റ് റബർ ടയറുകൾ.
വില: 2.99 ലക്ഷം രൂപ (എക്സ് ഷോറൂം)
ബിഎംഡബ്ല്യു ജി 310 ജിഎസ്
ജി 310 ആറിന്റെ അതേ എൻജിനും ചേസിസുമാണ് ജി 310 ജിഎസിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, ഓഫ് റോഡിന് പര്യാപ്തമായ സ്പോർട്ടി രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു മാത്രം. അഡ്വഞ്ചർ ടൂറർ മാർക്കറ്റിൽ മികച്ച സാധ്യത കണക്കിലെടുത്താണ് ബിഎംഡബ്ല്യുവിന്റെ മുൻ മോഡലായ ജി 1200 ജിഎസിന്റെ ചെറുപതിപ്പിറക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്.
ഫീച്ചറുകൾ
മുന്നിലെ സസ്പെൻഷൻ 180 എംഎം ഉയരമുള്ളതാണ്. അതേസമയം ജി 310 ആറിന് 140 എംഎം ഉയരമേയുള്ളൂ. കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസിനൊപ്പം 835 എംഎം സീറ്റ് ഹൈറ്റ് ഉണ്ട്. എബിഎസ് സ്റ്റാൻഡാർഡ് ആണെങ്കിലും ഓഫ് റോഡ് യാത്രകളിൽ പിന്നിലെ എബിഎസ് ഓഫ് ചെയ്യാനുള്ള സൗകര്യമുണ്ട്. വീലുകളും ടയറുകളും വ്യത്യസ്തമാണ്. ഓഫ് റോഡ് സൗകര്യം വർധിപ്പിക്കാൻ വലിയ ബ്ലോക്കുകളുള്ള ത്രെഡ് ഉപയോഗിച്ചിരിക്കുന്നു.
സ്റ്റൈൽ
മുന്നിൽ ലോവർ മഡ്ഗാർഡിനു മുകളിലായി ഹെഡ് ലൈറ്റിൽനിന്നു നീളമുള്ള ജിഎസ് ബീക്ക്, ചെറിയ സ്ക്രീൻ, കൂടുതൽ ബോഡി വർക്ക്. കൂടുതൽ ആഡംബര ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ജി 310 ആറിനെ അപേക്ഷിച്ച് 11 കിലോഗ്രാം അധികമുണ്ട്.
വില: 3.49 ലക്ഷം രൂപ (എക്സ് ഷോറൂം)