ന്യൂഡൽഹി: ഇന്നാരംഭിക്കുന്ന അഖിലേന്ത്യാ ലോറി സമരം 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നു വ്യവസായ സംഘടനയായ അസോച്ചം. വിലക്കയറ്റവും പ്രകൃതിക്ഷോഭവും രാജ്യത്തെ അലട്ടുന്പോൾ ഈ സമരം ദോഷകരമാണെന്നും സംഘടന പറഞ്ഞു. അനിശ്ചിതകാല സമരമാണു ലോറി ഉടമാ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ഇന്നു തുടങ്ങുന്നത്.