കൊച്ചി: മുൻനിര സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ നെക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിച്ച വിവോയുടെ പ്രീമിയം മോഡൽ സ്മാർട്ട്ഫോണാണ് വിവോ നെക്സ്. ഓഫ്ലൈൻ സ്റ്റോറുകളിൽ ലഭ്യമായ വിവോ നെക്സ് ഷോപ്പ്.വിവോ.കോം, ആമസോണ്‍.കോം എന്നീ ഓണ്‍ലൈൻ സ്റ്റോറുകളിലൂടെയും സ്വന്തമാക്കാം.
6.59 ഇഞ്ച് ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേ, ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 8 എംപി പോപ്പ് അപ്പ് സെൽഫി കാമറ(എലിവേറ്റിംഗ് ഫ്രണ്ട് കാമറ എന്ന പ്രത്യേകതയുമുണ്ട്), 12 എംപി, 5 എംപി ഡുവൽ പിൻ കാമറ, ആൻഡ്രോയ്ഡ് 8.1 ഓറിയോ ഒഎസ്, ക്വാൽകോം സ്നാപ്ഡ്രാഗണ്‍ 845 എസ്ഒസി പ്രോസസർ, 8 ജിബി റാം, 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, 4000എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ. വില 44,990 രൂപ.