കൊച്ചി: പഴയ മൊബൈൽ ഫോണുകൾ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള ‘ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ’ പദ്ധതി ഇന്ന് നിലവിൽ വരും. പദ്ധതിപ്രകാരം, പ്രവർത്തനക്ഷമമായ പഴയ ഏതു ബ്രാൻഡ് ഫോണും 501 രൂപയും നൽകി പുതിയ ജിയോഫോണ്‍ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്ന എല്ലാ വിധ ആപ്പുകളും ജിയോ ഫോണിൽ ലഭ്യമാണെന്ന് കന്പനി അറിയിച്ചു. പ്രേത്യേക വോയ്സ് കമാൻഡ് സംവിധാനവും ജിയോഫോണിലുണ്ടാകും.