+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാറ്റാ സ്വകാര്യത പാലിക്കാൻ ട്രായി നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ ഡാ​​​റ്റാ​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത സൂ​​​ക്ഷി​​​ക്കാ​​​ൻ പു​​​തി​​​യ നി​​​യ​​​മം വേ​​​ണ​​​മെ​​​ന്നു ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​
ഡാറ്റാ സ്വകാര്യത പാലിക്കാൻ ട്രായി നിർദേശം
ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ ഡാ​​​റ്റാ​​​യു​​​ടെ സ്വ​​​കാ​​​ര്യ​​​ത സൂ​​​ക്ഷി​​​ക്കാ​​​ൻ പു​​​തി​​​യ നി​​​യ​​​മം വേ​​​ണ​​​മെ​​​ന്നു ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (ട്രാ​​​യി). ഡാ​​​റ്റാ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റേ​​​തു മാ​​​ത്ര​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു ട്രാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ട്രാ​​​യി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ: ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ൾ (ഗൂ​​​ഗി​​​ളും ഫേ​​​സ്ബു​​​ക്കും മ​​​റ്റും), ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ദാ​​​താ​​​ക്ക​​​ൾ (വാ​​​ട്സ്ആ​​പ്, ആ​​​ധാ​​​ർ ന​​​ല്​​​കു​​​ന്ന യു​​​ഐ​​​ഡി​​​എ​​​ഐ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ), ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റം ന​​​ല്​​​കു​​​ന്ന​​​വ​​​ർ (ആ​​​ൻ​​​ഡ്രോ​​​യ്ഡും മ​​​റ്റും), മൊ​​​ബൈ​​​ൽ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കു വ്യ​​​ക്തി​​​ക​​​ളു​​​ടെ ഡാ​​​റ്റാ​​​യി​​​ൽ ഉ​​​ട​​​മ​​​സ്ഥ​​​ത ന​​​ല്​​​ക​​​രു​​​ത്. ഉ​​​പ​​​യോ​​​ക്താ​​​വു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള കാ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഡാ​​​റ്റാ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. മ​​​റ്റെ​​​ന്തി​​​നെ​​​ങ്കി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​നു​​​വാ​​​ദം വാ​​​ങ്ങ​​​ണം.

ത​​​ങ്ങ​​​ളു​​​ടെ ഡാ​​​റ്റാ മാ​​​യ്ച്ചു​​​ക​​​ള​​​യാ​​​നോ വി​​​സ്മ​​​രി​​​ക്കാ​​​നോ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് അ​​​വ​​​കാ​​​ശം വേ​​​ണം. ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള അ​​​നു​​​മ​​​തി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യോ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ക​​​യോ ചെ​​​യ്താ​​​ൽ ഡാ​​​റ്റാ മാ​​​യ്ച്ചു​​​ക​​​ള​​​യ​​​ണം.യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ജ​​​ന​​​റ​​​ൽ ഡാ​​​റ്റാ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ റെ​​​ഗു​​​ലേ​​​ഷ​​​ൻ (ജി​​​ഡി​​​പി​​​ആ​​​ർ) മാ​​​തൃ​​​ക​​​യാ​​​ക്കി​​​യാ​​​ണു ട്രാ​​​യി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.