ന്യൂയോർക്ക്: ചരിത്രത്തിലെ ഏറ്റവും സന്പന്നവ്യക്തിയായി ജെഫ് ബെസോസ്. ആമസോൺ ഡോട് കോമിന്റെ സ്ഥാപകൻ തിങ്കളാഴ്ച 15,000 കോടി ഡോളർ (10.24 ലക്ഷം കോടി രൂപ) ആസ്തിക്ക് ഉടമയായി. 54 വയസുള്ള ബെസോസിന്റെ കന്പനിയുടെ 36 മണിക്കൂർ ആദായവില്പന തുടങ്ങുന്ന ദിവസം ആമസോൺ ഓഹരികളുടെ വില 1800 ഡോളറിനു മുകളിലായതോടെയാണിത്.
രണ്ടാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന് 9500 കോടി ഡോളർ (6.5 ലക്ഷം കോടി രൂപ) സന്പത്താണുള്ളത്.ഗേറ്റ്സ് 1999ൽ 10,000 കോടി ഡോളർ ആസ്തിക്ക് ഉടമയായിരുന്നു. അന്നത്തെ 10,000 കോടി ഇന്ന് 14,900 കോടി ഡോളറിനു തുല്യമാണ്. അതിനെ മറികടന്നതാണ് ബെസോസിനെ ചരിത്രത്തിലെ ഏറ്റവും വലിയ സന്പന്നൻ എന്ന വിശേഷണത്തിന് അർഹനാക്കിയത്.
ബെസോസ് എന്തു ചെയ്യും?
അതിസന്പന്നരായ ഗേറ്റ്സ്, വാറൻ ബഫറ്റ്, മാർക്ക് സുക്കർബെർഗ് തുടങ്ങിയവർ തങ്ങളുടെ സ്വത്തിന്റെ നല്ല പങ്ക് ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബെസോസ് പക്ഷേ അങ്ങനെയൊന്നും അറിയിച്ചിട്ടില്ല. ക്യൂബെയിൽനിന്നു പതിനാറാം വയസിൽ പിതാവിനൊപ്പം അമേരിക്കയിലെത്തിയ ആളാണു ബെസോസ്. അതുകൊണ്ടാകണം അനധികൃത കുടിയേറ്റക്കാരിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് കഴിഞ്ഞ ജനുവരിയിൽ 3.3 കോടി ഡോളർ സംഭാവന ചെയ്തു. വേറെയും ചെറിയ സംഭാവനകൾ ചില കാര്യങ്ങൾക്കു നല്കിയിട്ടുണ്ട്. പക്ഷേ, വാർത്ത നേടാവുന്ന തരം വന്പൻ ധനസഹായങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.