ബെയ്ജിംഗ്: ജൂണിലവസാനിച്ച ത്രൈമാസത്തിൽ ചൈനീസ് സാന്പത്തികവളർച്ച നേരിയ തോതിൽ കുറഞ്ഞു. ഏപ്രിൽ -ജൂൺ ജിഡിപി (മൊത്ത ആഭ്യന്തരം ഉത്പാദനം) വളർച്ച 6.7 ശതമാനമാണ്. ജനുവരി - മാർച്ചിൽ 6.8 ശതമാനം വളർന്നതാണ്.അമേരിക്കയുമായുള്ള വ്യാപാരയുദ്ധം അടുത്ത ത്രൈമാസത്തിലും വളർച്ചയെ ബാധിക്കുമെന്നു നിരീക്ഷകർ കരുതുന്നു.
ചൈനയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പകുതിയോളം സാധനങ്ങൾക്ക് ഇതിനകം അമേരിക്ക പിഴച്ചുങ്കം ഏർപ്പെടുത്തിക്കഴിഞ്ഞു. ബാക്കിക്കും പിഴച്ചുങ്കം ചുമത്തുമെന്നാണു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണി. സ്വാഭാവികമായും ഇതു കയറ്റുമതി കുറയ്ക്കും. സാന്പത്തിക വളർച്ചയും കുറയും.
ഇക്കൊല്ലം ഇതുവരെ ചൈനീസ് വളർച്ച ചൈന മുൻപേ കണക്കുകൂട്ടിയ വിധമാണ്. 6.5 ശതമാനം വളർച്ചയാണ് ഈ വർഷത്തെ പ്രതീക്ഷ. രണ്ടു ത്രൈമാസത്തിലും അതിനു മുകളിൽ വളർന്നു.ചൈനീസ് കറൻസി യുവാൻ ഈ ദിവസങ്ങളിൽ കാര്യമായ മാറ്റം കാണിച്ചില്ല. ഒരു ഡോളറിന് 6.685 യുവാനാണ് ഇന്നലത്തെ നിരക്ക്.