കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ(ഇന്റർനാഷണൽ), ബിഎസ്സി(സി) ബഹ്റിൻ, ഐബിഎംസി ഇന്റർനാഷണൽ എന്നിവർ അബുദാബിയിൽ ധാരണാപത്രം ഒപ്പുവച്ചു. എൽഐസി ഇന്റർനാഷണലിന്റെ ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ അബുദാബിയിൽ മാർക്കറ്റ് ചെയ്യാനും യുഎഇയിൽ തകാഫുൾ ഇൻഷ്വറൻസ്, റീ ഇൻഷ്വറൻസ് ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായാണ് ധാരണയായത്.
അബുദാബിയിലെ അൽ ബതീൻ പാലസ് മജ്ലിസിൽ നടന്ന ചടങ്ങിൽ ഐബിഎംസി ഇന്റർനാഷണൽ യുഎഇ ചെയർമാൻ ഷേക്ക് ഖാലിദ് ബിൻ അഹമ്മദ് അൽ ഹമദ്, ഐബിഎംസി ഗ്ലോബൽ നെറ്റ്വർക്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പി.കെ. സജിത്കുമാർ, എൽഐസി ഇന്റർനാഷണൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രാജേഷ് ഖാൻഡ്വാൾ, എൽഐസി എക്സിക്യൂട്ടീവ് ഡയറക്ടർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) മിനി ഐപ്പ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. യുഎഇയിലെ നിയമം അനുശാസിക്കുന്നതു പ്രകാരം ആവശ്യമായ ലൈസൻസോടെ കന്പനികൾ വ്യത്യസ്ത സംവിധാനങ്ങൾ ഒരുക്കുമെന്നും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.