ന്യൂഡൽഹി: സുസുകി മോട്ടോർ കോർപ്പിന്റെ ലിഥിയം അയോൺ ബാറ്ററി നിർമാണശാല 2021ൽ പ്രവർത്തനമാരംഭിക്കും. ഉത്പാദനം തുടങ്ങുന്നതോടെ മാരുതി സുസുകി ഇന്ത്യയുടെ വാഹനങ്ങളിലെ പരന്പരാഗത ബാറ്ററികൾക്കു പകരം ലിഥിയം അയോൺ ബാറ്ററികൾ ഇടംപിടിക്കും. പരന്പരാഗത ലെഡ് ബാറ്ററികളിൽനിന്നു വ്യത്യസ്തമായി കൂടുതൽ കാലം ഈടു നിൽക്കുന്നതാണ് ലിഥിയം അയോൺ ബാറ്ററികൾ. എന്നാൽ, വില കൂടുതലാണ്. അതിനാൽത്തന്നെ വാഹനങ്ങളുടെ വിലയിലും അല്പം മാറ്റുമുണ്ടാകും.
തോഷിബ കോർപ്, ഡെൻസോ കോർപ് എന്നിവയുമായി സഹകരിച്ചാണ് ഗുജറാത്തിൽ ബാറ്ററി നിർമാണ യൂണിറ്റ് തുടങ്ങുന്നത്. 1,152 കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന പ്ലാന്റിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററികളും നിർമിക്കും. വരുംവർഷങ്ങളിൽ സുസുകി ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്കും ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിക്കുക.
2020ൽ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കാനാണ് സുസുകി ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ഇറക്കുമതി ചെയ്ത ലിഥിയം അയോൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിൽ ഏറിയപങ്കും ചൈനയിൽനിന്നാണ്.
ലെഡ് ബാറ്ററികൾക്ക് 10,000-12,000 രൂപ വില വരുന്പോൾ ലിഥിയം അയോൺ ബാറ്ററിക്ക് 16,000-17,000 രൂപ വില വരുമെന്നാണ് കമ്പനിവൃത്തങ്ങൾ പറയുന്നത്.