കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ സർക്കാർ ജീവനക്കാർക്കായുള്ള ഡ്രൈവ് ദ നേഷൻ പദ്ധതിയിൽ ഏറ്റവും പുതിയ സെഡാനായ യാരിസിനെയും ഉൾപ്പെടുത്തി. ഇതോടെ സർക്കാർ ജീവനക്കാർക്ക് എറ്റിയോസ്, കൊറോള അൾട്ടിസ്, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങൾ വാങ്ങുന്പോൾ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇനി മുതൽ യാരിസിനും ലഭ്യമാകും.
നിലവിലെ സർക്കാർ ജീവനക്കാർക്കോ വിരമിച്ചവർക്കോ സീറോ ഡൗണ്പേമെന്റോടുകൂടി എട്ടു വർഷത്തേക്ക് 100 ശതമാനം ഓണ്‍റോഡ് ഫണ്ടിംഗ്, ഏറ്റവും കുറഞ്ഞ ഇഎംഐ എന്നിവ ഈ പദ്ധതിയുടെ പ്രത്യേകതകളാണ്.
നിലവിലെ സർക്കാർ ജീവനക്കാർക്കോ വിരമിച്ചവർക്കോ സീറോ ഡൗണ്പേമെന്റോടുകൂടി എട്ടു വർഷത്തേക്ക് 100 ശതമാനം ഓണ്‍റോഡ് ഫണ്ടിംഗ്, ഏറ്റവും കുറഞ്ഞ ഇഎംഐ എന്നിവ ഈ പദ്ധതിയുടെ പ്രത്യേകതകളാണ്.