കൊച്ചി: ഡയറക്ട് മാർക്കറ്റിംഗും ഇ-കോമേഴ്സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്സ് പ്ളാറ്റ്ഫോമായ ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ തുടക്കം കുറിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കി ഉത്പന്നങ്ങൾ ഉപഭോക്താവിനുനേരിട്ട് ലഭ്യമാക്കുന്ന ഫിജികാർട്ട് ഡോട്ട് കോം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ തോതിൽ ഗുണകരമാകുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി തിലോത്തമൻ പറഞ്ഞു.
ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്ന ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പൊതുവായ ന്യൂനത പരിഹരിച്ചുകൊണ്ടാണ് ഡയറക്ട് മാർക്കറ്റിംഗിനെയും ഇ-കോമഴ്സിനെയും സംയോജിപ്പിച്ചുള്ള ഓൺലൈൻ പ്ലാറ്റ് ഫോം എന്ന ആശയം ഉദിച്ചതും അത് ഫിജികാർട്ട് ഡോട്ട് കോമിന്റെ പിറവിയിലെത്തിയതുമെന്ന് ഫിജികാർട്ട് ഡോട്ട് കോം ചെയർമാൻ ബോബി ചെമ്മണൂർ പറഞ്ഞു.
അങ്കമാലി അഡ്ലെക്സ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ പ്രശസ്ത ബോളിവുഡ് താരം തമന്ന ഭാട്ടിയ ഫിജികാർട്ട് ഡോട്ട് കോമിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ. ജോയി എന്നിവരും സന്നിഹിതരായിരുന്നു. ഫിജികാർട്ട് ഡോട്ട് കോം വൈസ് പ്രസിഡന്റ് വി.പി. സജീവ് ബിസിനസ് പ്ലാൻ അവതരിപ്പിച്ചു. ഫിജികാർട്ട് ഡോട്ട് കോമിലൂടെ ലഭ്യമാക്കുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളുടെ ലോഞ്ചിംഗ് ബോബി ചെമ്മണൂർ നിർവഹിച്ചു.
അങ്കമാലി എംഎൽഎ റോജി എം. ജോൺ, നഗരസഭാ ചെയർ പേഴ്സൻ എം.എ. ഗ്രേസി, മുൻ മന്ത്രി ജോസ് തെറ്റയിൽ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രഫ. തോമസ് ജോസഫ് തൂങ്കുഴി, പ്രമുഖ ന്യൂറോപ്പതി മെഡിക്കൽ കൺസൾട്ടന്റായ ഡോ. അനിൽ ശർമ, നാഷണൽ നെറ്റ്വർക്ക് മാർക്കറ്റിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി നോയൽ ജോർജ് എന്നിവർ പ്രസംഗിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി